Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elderly People

വ​ർ​ക്ക​ല​യി​ൽ വ​യോ​ധി​ക​ർ തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല ചേ​ന്ന​ൻ​കോ​ട് ഒ​റ്റൂ​രി​ൽ വ​യോ​ധി​ക​രെ തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചേ​ന്ന​ൻ​കോ​ട് സ്വ​ദേ​ശി സു​കു​മാ​ര​ൻ, ഓ​മ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഓ​മ​ന​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് സു​കു​മാ​ര​ൻ. ഓ​മ​ന​യു​ടെ ഭ​ർ​ത്താ​വ് നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു തു​ട​ർ​ന്ന് ഇ​വ​ർ ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സം.

മ​ണ്ണെ​ണ്ണ പോ​ലെ​യു​ള്ള ദ്രാ​വ​കം ദേ​ഹ​ത്തൊ​ഴി​ച്ച് തീ​പി​ടി​ച്ചാ​ണ് ഇ​രു​വ​രു​ടെ​യും മ​ര​ണം. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ വീ​ടി​നു​ള്ളി​ൽ നി​ന്നും പു​ക വ​രു​ന്ന​ത് ക​ണ്ട് സ​മീ​പ​ത്തു​ള്ള​വ​ർ നോ​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ഉ​ട​ൻ​ത​ന്നെ ഫ​യ​ർ​ഫോ​ഴ്സും ക​ല്ല​മ്പ​ലം പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു.

ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ മ​ര​ണം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രൂ.

Latest News

Corehub Up